കരസേനയിലെ കോഴവിവാദം: സിബിഐ അന്വേഷണത്തില്‍ സത്യം തെളിയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

single-img
30 March 2012

കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ സിബിഐ അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് ഹസാരെ സംഘാംഗവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. തിരുവനന്തപുരത്ത് വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സിബിഐ. ലോക്പാല്‍ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളം ആണവനിലയത്തിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന സമരത്തില്‍ വി.എസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.