കത്ത് ചോര്‍ത്തിയ സംഭവം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കും: എ.കെ ആന്റണി

single-img
30 March 2012

പ്രധാനമന്ത്രിക്ക്‌  കരസേനാമോധവി ജനറല്‍ വി.കെ സിംഗ് അയച്ച കത്ത് ചോര്‍ന്ന സംഭവത്തില്‍  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.കെ ആന്റണി. അതീവ രഹസ്യസ്വഭാവമുള്ള കത്ത്  ചോര്‍ന്ന സംഭവം കേന്ദ്ര ഇന്റലിജന്‍സ്  ബ്യൂറോ  അന്വേഷിക്കുമെന്നും  പ്രതിരോധ  മന്ത്രി എ.കെ ആന്റണി പറഞ്ഞു.

കത്ത് ചോര്‍ത്തിയത്  ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും കരസേനാധിപന്‍  അടക്കം മൂന്നു സായുധ സേനാമേധാവികളെ  സര്‍ക്കാരിനു വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്ത് ചോര്‍ത്തിയവര്‍ക്കെതിരെയും  ആയുധ ഇടപാടില്‍ കൈക്കൂലി വാഗ്ദാനം  ചെയ്തവര്‍ക്കെതിരെയും കര്‍ശനമായ നടപടികളാണ്  സര്‍ക്കാര്‍ കരുതിയിരിക്കുന്നത്.  ജനറല്‍ സിംഗിന്റെ  വാദം ശരിയാണെങ്കില്‍ രഹസ്യാന്വേഷണ ബ്യൂറോയുടെ  അന്വേഷണത്തില്‍ തെളിയും. ഡിഫന്‍സ് എക്‌പോയുടെ   പത്രസമ്മേളനത്തിനിടെയാണ് ആന്റണി സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്.