അഫ്ഗാന്‍ പോലീസുകാരന്‍ ഒമ്പതു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു

single-img
30 March 2012

അഫ്ഗാനിസ്ഥാനിലെ പക്തിയാ പ്രവിശ്യയില്‍ പോലീസുകാരന്‍ സ്വന്തം സഹോദരന്‍ ഉള്‍പ്പെടെ ഒമ്പതു സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. അസദുള്ള എന്ന പോലീസുകാരനാണ് അക്രമിയെന്നു തിരിച്ചറിഞ്ഞു. മറ്റു പോലീസുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അസദുള്ള അവരെ വകവരുത്തിയശേഷം അവരുടെ പക്കലുള്ള ആയുധങ്ങളുമായി ട്രക്കില്‍ താലിബാന്‍ കേന്ദ്രത്തിലേക്കു പലായനം ചെയ്തത്.ഇതിനിടെ, രണ്ടു നാറ്റോ സൈനികര്‍ ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു.