എ.കെ ആന്റണി രാജിവയ്ക്കണം: ബിജെ.പി

single-img
30 March 2012

കരസേനയുമായി ബന്ധപ്പെട്ട  അഴിമതി  വിവാദങ്ങളുടെ  പശ്ചാത്തലത്തില്‍  എ.കെ ആന്റണി രാജിവയ്ക്കണമെന്ന്  ബി.ജെ.പി ആവശ്യപ്പെട്ടു. രാജ്യസഭയുടെ ശൂന്യവേളവിയിലാണ്  ബി.ജെ.പി നേതാവ്  പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം പറഞ്ഞത്.

ടാട്രാ ട്രക്ക് ഇടപാടില്‍ ക്രമക്കേടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കാണിച്ച് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് രണ്ട് വര്‍ഷം മുന്‍പ് എ.കെ. ആന്റണിക്ക് കത്തയച്ചതായ വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയായിരുന്നു പ്രകാശ് ജാവേദ്കര്‍ ആവശ്യം. പ്രകാശ് ജാവേദ്കര്‍ ഇക്കാര്യം ഉന്നയിക്കുമ്പോള്‍ ഗുലാം നബി ആസാദ് സഭയില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന മറുപടിയാണ് ആസാദിന് പ്രതിരോധമന്ത്രാലയം നല്‍കിയത്. 2011 വരെ അന്വേഷണം നടന്നിട്ടും പൂര്‍ത്തിയായില്ലെന്നാണോ മനസിലാക്കേണ്ടതെന്നും പ്രകാശ് പ്രകാശ് ജാവദേക്കര്‍  ചോദിച്ചു.

അഴിമതി മൂടിവയ്ക്കാനാണ്  സര്‍ക്കാരും  പ്രതിരോധമന്ത്രാലയവും ശ്രമിച്ചത്.  അഴിമതിയെ  സഹായിക്കുന്ന നിലപാടാണെങ്കില്‍  അധികാരത്തില്‍  തുടരാന്‍  കേന്ദ്ര പ്രതിരോധമന്ത്രിക്ക്  അവകാശമില്ലെന്നും  രാജി വയ്ക്കണമെന്നും പ്രകാശ് ജാവദേക്കര്‍  അവശ്യപ്പെട്ടു. പരാതി എഴുതി നല്‍കിയില്ലായെന്ന  ആന്റണിയുടെ വാദത്തിനെതിരായി പരാതി എഴുതി നല്‍കേണ്ട ആവശ്യം ഈ സ്ഥിതിയിലില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.