സച്ചിനാണ് ഞാൻ ക്രിക്കറ്റ് കളിക്കുന്നതിന് കാരണം :വിരാട് കോഹ്ലി

single-img
29 March 2012

താൻ ക്രിക്കറ്റ് ലോകത്തേയ്ക്ക് വരാൻ കാരണക്കാരൻ സച്ചിൻ തെണ്ടുൽക്കർ ആണെന്ന് ഇന്ത്യയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനും ബാറ്റിങ് ഹീറോയുമായി വിരാട് കോഹ്ലി.സച്ചിനെ ആദരിക്കാനായി മുംബൈ ഇന്ത്യൻസ് ടീം ഉടമകളായ മുകേഷ് – നിത അംബാനി ദമ്പതികൾ ഒരുക്കിയ ചടങ്ങിലാണ് യുവതാരം അദേഹത്തോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്.കുട്ടിയായിരിക്കുന്ന സമയത്ത് സച്ചിനെ നേരിൽ കാണുക എന്നതായിരുന്നു തന്റെ ഒരേ ഒരു സ്വപ്നമായിരുന്നതെന്നും വിരാട് പറഞ്ഞു.തന്നെപ്പോലെ രാജ്യത്തെ മിക്കവാറും ചെറുപ്പക്കാർക്കും ക്രിക്കറ്റ് കളിക്കുന്നതിന് സച്ചിൻ പ്രേരണ ആയിട്ടുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.ഇപ്പോൾ സച്ചിനോടൊപ്പം ഒരേ ഡ്രസ്സിങ്ങ് റൂം പങ്കിടാൻ കഴിയുന്നതും അദേഹത്തിനൊപ്പം കളിക്കാൻ കഴിയുന്നതും തനിയ്ക്ക് കിട്ടിയ മഹാ ഭാഗ്യമാണെന്നും ഇതിൽ കൂടുതൽ ഒന്നും ഇനി ആവശ്യപ്പെടാനില്ലെന്നും കോഹ്ലി പറഞ്ഞു.കഴിഞ്ഞ നാല് ഏകദിന മത്സരങ്ങളിലും സെഞ്ച്വറി നേടിയ വിരാട് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ്.തന്റെ നൂറ് സെഞ്ച്വറികൾ എന്ന റെക്കോഡ് മറികടക്കാൻ കെൽ‌പ്പുള്ളവരെന്ന് സച്ചിൻ തന്നെ വിശേഷിപ്പിച്ചവരിൽ ഒരാളാണ് വിരാട്.അടുത്തയാൾ രോഹിത് ശർമ്മയും.