എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

single-img
29 March 2012

കൊല്ലം തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കൊച്ചി തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി കെട്ടിവെയ്ക്കണമെന്നാണ് ഒരു ഉപാധി. കേസിന്റെ അന്വേഷണത്തിനായി അധികൃതര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ജീവനക്കാരെയും കപ്പിത്താനെയും ഹാജരാക്കാമെന്ന് ഉടമകള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് രണ്ടാമത്തെ ഉപാധി. കപ്പല്‍ പിടിച്ചിട്ടിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നുവെന്ന് കാണിച്ച് കപ്പലുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.