രാഹുല്‍ ദ്രാവിഡിന് ഇന്ത്യന്‍ ടീമിന്റെ ആദരവ്

single-img
29 March 2012

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്  അടു ത്തിടെ  വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ  രാഹുല്‍ ദ്രാവിഡിനെ  ആദരിക്കാന്‍ മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ ബി.ബി.സി.ഐ യോഗം സംഘടിപ്പിച്ചു. ബി.ബി.സി.ഐ പ്രസിഡന്റ് ശ്രീനിവാസനും സച്ചിന്‍ തെണ്ടുല്‍ക്കറും ഒഴികെ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമും അജിത് വഡേക്കര്‍, ബിഷന്‍ സിങ് ബേദി, മൊഹീന്ദര്‍ അമര്‍നാഥ്, ദിലീപ് വെങ്‌സാര്‍ക്കര്‍  തുടങ്ങിയ ഒട്ടെറെ പ്രമുഖരും  പങ്കെടുത്തു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ഒപ്പമാണ്  ദ്രാവിഡ് യോഗത്തില്‍ എത്തിയത്.