പുല്ലുമേട് ദുരന്തം: സര്‍ക്കാരിനും വീഴ്ചപറ്റിയെന്നു കമ്മീഷന്‍

single-img
29 March 2012

കഴിഞ്ഞവര്‍ഷം ശബരിമല മകരവിളക്കിനു പുല്ലുമേട്ടിലുണ്ടായ ദുരന്തം സര്‍ക്കാരിന്റെ വീഴ്ചയാണെന്നു പറയാനാകുമെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റീസ് എം.ആര്‍. ഹരിഹരന്‍ നായര്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. 2011 ജനുവരി 14-നാണ് ശബരിമല മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട്ടില്‍നിന്നിറങ്ങിയ 102 പേര്‍ തിരക്കിലും തിരക്കിലും പെട്ടു മരിച്ചത്. അപകടത്തിനു തീവ്രവാദ ബന്ധമില്ലെന്നും കമ്മീഷന്‍ പറഞ്ഞു.