കപ്പല്‍ ബോട്ടിലിടിച്ച സംഭവം: ബന്ധുക്കള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

single-img
29 March 2012

കപ്പല്‍ ബോട്ടിലിടിച്ച് അഞ്ച് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. മരിച്ച അഞ്ച് പേരുടെ കുടുംബാഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കാനാണ് കപ്പലുടമകളുമായി ധാരണയിലെത്തിയിരിക്കുന്നത്. ധാരണയിലെത്തിയ വിവരം ബന്ധുക്കള്‍ കേസ് പരിഗണിക്കുന്ന ജഡ്ജി ഹാരൂണ്‍ അല്‍ റഷീദിന്റെ ചേംബറിലെത്തി അറിയിച്ചു. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് നാളെ പരിഗണിക്കാനിരിക്കവെയാണ് ബന്ധുക്കള്‍ കപ്പല്‍ ഉടമകളുമായി ധാരണയിലെത്തിയത്.