അഞ്ചാം മന്ത്രി; എല്ലാവശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി

single-img
29 March 2012

എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇതുള്‍പ്പെടെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങള്‍ ഹൈക്കമാന്റിന്റെ പരഗണനയോടു കൂടിമാത്രമേ തീരുമാനമാകുകയുള്ളു എന്നതിനാല്‍ അതിനു വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.