വജ്രവും സ്വര്‍ണ്ണവും കവര്‍ച്ച: മൂന്ന് മാസങ്ങള്‍ക്ക് ശേഷം കേസെടുത്തു

single-img
29 March 2012

ട്രെയിന്‍ യാത്രക്കിടെ ഗുജറാത്ത് സ്വദേശിയുടെ 16,29,800 രൂപ വിലമതിക്കുന്ന  വജ്രവും സ്വര്‍ണ്ണാഭരണങ്ങളുമാണ്  കവര്‍ന്നത്. എറണാകുളത്തുനിന്നും ഗുജറാത്തിലേക്ക് പോയ ഓഖ എക്‌സ്പ്രസിലെ   ബി-2 കോച്ചിലെ യാത്രക്കാരനായിരുന്ന ബറൂച്ച് സ്വദേശിയായ കാന്തിലാല്‍ മോഹന്‍ലാലിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ആണ് കവര്‍ന്നത്. കണ്ണൂരിന് സമീപം വച്ചാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് കേരളത്തില്‍ കേസെടുക്കുന്നത്.

പാറ്റയെ നശിപ്പിക്കാനുപയോഗിക്കുന്ന ‘ഹീറ്റ് കീടനാശിനി തളിച്ചാണ്  കവര്‍ച്ച നടത്തിയത്.   ഗുജറാത്തിലെത്തിയ ശേഷമാണ് കവര്‍ച്ചാവിവരം അറിയുന്നത്. ബറൂച്ച് പോലീസ് സ്‌റ്റേഷനില്‍  ഇയാള്‍ നല്‍കിയ  പരാതിയെ തുടര്‍ന്ന്  ഗുജറാത്ത് പോലീസ് കേസ്  കണ്ണൂര്‍ റെയില്‍വേ പോലീസിന്  കൈമാറി.