അമ്മയും ഒന്നരവയസുള്ള മകളും കിണറ്റില്‍ ചാടി മരിച്ചു

single-img
29 March 2012

അമ്മയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. പുറനാട്ടുകര  അക്കരപ്പറ്റി വീട്ടില്‍  സണ്ണിയുടെ ഭാര്യ സ്‌റ്റെല്ല (33)യും  ഒന്നര വയസുള്ള മകള്‍ മോണിറ്റയുമാണ് മരിച്ചത്.  ഉറങ്ങാന്‍ കിടന്ന അമ്മയേയും മകളെയും രാവിലെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കിണറ്റില്‍  കണ്ടെത്തിയത്.

രണ്ടരവര്‍ഷം മുന്‍പാണ് സണ്ണിയുടെയും സ്‌റ്റെല്ലയുടെയും വിവാഹം കഴിഞ്ഞത്.   ഗ്ലാസ് കട്ടിംഗ് തൊഴിലാളിയാണ് സണ്ണി.  ഇരിങ്ങാലക്കുട  പുല്ലൂറ്റ് സ്വദേശിയാണ്  സ്‌റ്റെല്ല.  ഇവര്‍ മൂന്നുപേരും മാത്രമാണ് ഈ വീട്ടില്‍  താമസിച്ചിരുന്നത്.  അടുത്തുള്ള വീട്ടില്‍  സണ്ണിയുടെ  സഹോദരന്‍മാരും താമസിക്കുന്നുണ്ട്.  ആത്മഹത്യക്കുള്ള  കാരണം വ്യക്തമായിട്ടില്ല.