മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചു

single-img
29 March 2012

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തുവെച്ചായിരുന്നു പരീക്ഷണം. ദക്ഷിണകൊറിയന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. കരയില്‍ നിന്നും കപ്പലിലേക്ക് പ്രയോഗിക്കാവുന്ന തരത്തിലുള്ള മിസൈലുകളുടെ പരീക്ഷണമാണ് നടത്തിയതെന്നാണ് വിവരം. രാജ്യത്തിന്റെ മിസൈല്‍ ശേഖരത്തിന്റെ ശക്തി കൂട്ടുന്നതിനാണ് ഉത്തരകൊറിയയുടെ നീക്കമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഉപഗ്രഹവിക്ഷേപണത്തിനായി തയാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പദ്ധതി യുഎന്‍ സുരക്ഷാകൗണ്‍സില്‍ പ്രമേയത്തിന്റെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി ഉത്തരകൊറിയയെ ഈ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണം.