ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍

single-img
29 March 2012

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി 20  മത്സരം കളിക്കാന്‍ ഇന്ത്യന്‍ ടീം  ജൊഹാനസ്ബര്‍ഗിലെത്തി.  ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ കുടിയേറിയിന്റെ സ്മരണയ്ക്കായ്  എല്ലാവര്‍ഷവും ഓരോ ട്വന്റി 20 മത്സരം നടത്താന്‍  ഇരു രാജ്യങ്ങളുടെയും  ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യക്കാര്‍ ദക്ഷിണാഫ്രിക്കയിലെത്തിയതിന്റെ  150-ാം വാര്‍ഷികം എന്നത് ഈ വര്‍ഷത്തെ കളിയുടെ പ്രത്യേകതയാണ്.  എല്ലാവര്‍ഷവും  നടത്താന്‍ തീരുമാനിച്ചിട്ടുള്ള  ഈ മത്സരം ഇക്കുറി ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിനെ ആദരിക്കുന്നതിനു വേണ്ടിയാണ്  ദക്ഷിണാഫ്രിക്കന്‍  ക്രിക്കറ്റ് ബോര്‍ഡ് സമര്‍പ്പിച്ചിട്ടുള്ളത്. അടുത്ത മാസം നാലിന്  ഐ.പി.എല്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്  കടുത്ത പരീക്ഷണമായിമാറിയിരിക്കെയാണ് ഈ മത്സരം.