ഇന്ത്യയുടെ മൂന്ന് സേനാമേധാവികളിലും സര്‍ക്കാരിന് വിശ്വാസമുണ്‌ടെന്ന് ആന്റണി

single-img
29 March 2012

ഇന്ത്യയുടെ മൂന്ന് സേനാമേധാവികളിലും സര്‍ക്കാരിന് വിശ്വാസമുണ്‌ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരസേനാ മേധാവി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ത്തിയ നടപടി രാജ്യവിരുദ്ധമാണ്. ശത്രുക്കളെ സഹായിക്കുന്ന നടപടിയാണത്. വിഷയം അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്റക്കാര്‍ക്കെതിരേ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കും. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ നയം. കരാറുകളെക്കുറിച്ച് പരാതിയുണ്ടായാല്‍ ഏത് ഘട്ടത്തിലും റദ്ദാക്കാന്‍ മടിക്കില്ല.