Market Watch

സ്വർണ്ണ വിലയിൽ 240 രൂപയുടെ കുറവ്

കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും കുറവ് അനുഭവപ്പെട്ടു. പവനു 240 രൂപ കുറഞ്ഞ് 20,800ഉം ഗ്രാമിനു 30 രൂപ കുറഞ്ഞ് 2600 രൂപയുമാണു ഇന്നത്തെ വില.തിങ്കളാഴ്ച 80 രൂപ കുറയുകയും ചൊവ്വാഴ്ച 240 രൂപ വര്‍ധിച്ച് 21,200 രൂപയിലെത്തുകയും ചെയ്തിരുന്നു.എന്നാൽ ആഗോള വിപണിയിൽ സ്വർണ്ണത്തിനു വില ഉയർന്നു.ട്രോയ് ഔൺസിനു(31.1 ഗ്രാം) 1.74 ഡോളർ ഉയർന്ന് 1659.54 ഡോളർ നിരക്കിലാണു വ്യാപാരം തുടരുന്നത്. സ്വര്‍ണ വിപണി കുറച്ചു നാളായി വില കൂടിയും കുറഞ്ഞും വരികയാണ്.