ബാലകൃഷ്ണപിള്ളയുടെ ആവശ്യത്തിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങള്‍

single-img
29 March 2012

മന്ത്രിസ്ഥാനമൊഴിയണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യത്തിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. പാര്‍ട്ടി മന്ത്രിയെ പിന്‍വലിച്ചതായി ഇന്നലെ യുഡിഎഫ് യോഗത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നും കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.