ഇറ്റാലിയന്‍ പ്രതിരോധമന്ത്രി തിരുവനന്തപുരത്തെത്തി

single-img
29 March 2012

മത്സ്യത്തൊഴിലാളികളെ  വെടിവച്ച് കൊന്നകേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന  ഇറ്റാലിയന്‍ കപ്പലിലെ  നാവികരെ  കാണാന്‍ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി  ഡിയോ പൗലോ  ഡിയോ  പോളോയും സംഘവും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി.   ഒരു മണിക്കൂറോളം ഇവര്‍  ജയിലില്‍  ചിലവഴിച്ചു.  നാവികരോടൊപ്പം  ഉച്ച ഭക്ഷണം  കഴിക്കണമെന്നാവശ്യം  ജയിലധികൃതര്‍ നിരസിച്ചു.

ഇതിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി  ചര്‍ച്ച നടത്തി.  ജയിലധികൃതര്‍ക്ക്  എന്തെല്ലാം സൗകര്യങ്ങള്‍  ഏര്‍പ്പെടുത്തണം  എന്ന കാര്യമാണ്  പ്രധാനമായും ചര്‍ച്ചചെയ്തത്.