ചിരഞ്ജീവി നിയമസഭാംഗത്വം രാജി വെച്ചു

single-img
29 March 2012

തെലുങ്കു സിനിമാ സൂപ്പർതാര പദവിയിൽ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച ചിരഞ്ജീവി ആന്ധ്രാപ്രദേശ് നിയമസഭാംഗത്വം രാജി വെച്ചു.രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദേഹം രാജി നൽകിയത്.ഏപ്രിൽ മൂന്നിന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.ക്ഷേത്ര നഗരിയായ തിരുപ്പതിയിൽ നിന്ന് 2009 ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചിരഞ്ജീവി സ്പീക്കർ നദേന്ദ്ല മനോഹറിനെ കണ്ട് രാജിക്കത്ത് നൽകുകയായിരുന്നു.ഇതോടെ 294 അംഗ ആന്ധ്രാപ്രദേശ് നിയമസഭയിൽ 18 സീറ്റുകളുകടെ ഒഴിവുകൾ ആണ് ഉള്ളത്.ഈ മാസം ആരംഭത്തിൽ ഗവൺമെന്റിനെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ്സ് എംഎൽഎ.മാർ തന്നെയായിരുന്ന 16 പേരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു.കൂടാതെ പ്രജാ രാജ്യം പാർട്ടിയുടെ ഒരു വിമത എംഎൽഎയും രാജി നൽകിയിരുന്നു.