കേന്ദ്രം കേരളത്തിന് 50 മെഗാവാട്ട് വൈദ്യുതി കൂടുതലായി അനുവദിച്ചു

single-img
29 March 2012

വൈദ്യുതി പ്രതിസന്ധി  പരിഗണിച്ച്   കേന്ദ്രം കേരളത്തിന് വൈദ്യുതി കൂടുതലായി അനുവദിച്ചു. ഞായറാഴ്ച മുതല്‍  കേന്ദ്രവിഹിതത്തില്‍  നിന്നും 50 മെഗാവാട്ട്  വൈദ്യുതിയാണ് അധികം  ലഭ്യമാക്കുമെന്ന് കേന്ദ്ര ഉര്‍ജ്ജസഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.  തിങ്കളാഴ്ച മുതല്‍  സംസ്ഥാനത്ത് ലോഡ്‌ഷെഡിങ്  ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച  സാഹചര്യത്തിലാണ് ഈ കേന്ദ്ര സഹായം കേരളത്തിന് കിട്ടുന്നത്.  മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള  വിഹിതത്തില്‍ നിന്നാണ്  കേരളത്തിന് അധിക വൈദ്യുതി  ലഭ്യമാക്കുന്നത്.