അനന്യയും ആഞ്ജനേയനും വേർ പിരിഞ്ഞേയ്ക്കും

single-img
29 March 2012

അനന്യയുടെയും ആഞ്ജനേയന്റെയും വിവാഹം അനിശ്ചിതത്വത്തിൽ.ആഞ്ജനേയനെ വേണ്ട എന്ന നിലപാടിലാണു അനന്യ എന്നാണു ഇപ്പോഴത്തെ റിപ്പോർട്ട്.തൃശൂര്‍ സ്വദേശിയും ഹോസ്പിറ്റാലിറ്റിരംഗത്തെ വന്‍കിടബിസിനസുകാരനുമായ ആഞ്ജനേയനുമായുള്ള വിവാഹം അനന്യ വേണ്ടെന്നുവച്ചത് മാതാപിതാക്കളുടെയും സഹോദരന്റെയും പ്രേരണയാലാണെന്നാണ് പറയുന്നത് .അനന്യയുടെ വിവാഹനിശ്ചയത്തെ തുടര്‍ന്ന്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളുടെ തുടര്‍ച്ചയായ ആക്രമണത്തിന്‌ ഇരയാകേണ്ടി വന്നിരുന്നു അനന്യയ്‌ക്ക്‌. അപ്പോഴൊക്കെ തന്റെ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയും മലയാളികള്‍ക്ക്‌ ഫെയ്‌സ്‌ബുക്ക്‌ ഉപയോഗിക്കാന്‍ അറിയില്ല എന്ന വിമര്‍ശനവുമായി രംഗത്ത്‌ വരികയാണ്‌ ഇവർ ചെയ്‌തത്‌.എന്നാൽ തല്‍ക്കാലത്തേയ്ക്ക്  വിവാഹം വേണ്ടെന്നും ഇപ്പോള്‍ സിനിമയില്‍ നിന്നും നല്ല അവസരങ്ങൾ വരുന്നുണ്ടെന്നും അതിൽ ശ്രദ്ദ കേന്ദ്രീകരിക്കാനുമാണ് ഈ താരത്തിന്റെ തീരുമാനം.