ആറ് ആയുധ കമ്പനികള്‍ കരിമ്പട്ടികയില്‍

single-img
29 March 2012

ആറ് ആയുധ കമ്പനികളെ  കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ടെന്ന്  കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി മന്ത്രി  എ.കെ ആന്റണി പത്രസമ്മേളനത്തില്‍  പറഞ്ഞു. ഇതിലുള്‍പ്പെടുന്ന  നാലെണ്ണം വിദേശ കമ്പനികളാണ്. ഈ കമ്പനികളുമായി ഇനിയുള്ള പത്ത് വര്‍ഷത്തേയ്ക്ക്   ഇടപാടുകള്‍  ഒന്നും നടത്തുകയില്ലാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സൈനികമേഖലയിലുള്ള  സൈന്യത്തിനു വേണ്ടിയുള്ള  ആയുധങ്ങള്‍  അമ്പതുശതമാനവും  ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വി.കെ.സിംഗുമായി ബന്ധപ്പെടുള്ള വിവാദത്തില്‍ നിന്ന് ഒളിച്ചോടുകയില്ലായെന്ന്  വിവാദത്തെ കുറിച്ചുള്ള  ചോദ്യത്തിത് അദ്ദേഹം മറുപടിയായി അദ്ദേഹം പറഞ്ഞു.