കരസേനയില്‍ ആയുധക്ഷാമം: പ്രധാനമന്ത്രിക്ക് കരസേനാമേധാവിയുടെ കത്ത്

single-img
28 March 2012

കരസേനയില്‍ ആയുധക്ഷാമമുണ്‌ടെന്ന് കാണിച്ച് കരസേനാ മേധാവി വി.കെ.സിംഗ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തയച്ചു. ഈ മാസം 12നാണ് കരസേനാ മേധാവി പ്രധാനമന്ത്രിക്ക് കത്തയച്ചത്. പടക്കോപ്പുകളുടെ ദൗര്‍ലഭ്യം രാജ്യരക്ഷയ്ക്ക് ഭീഷണിയാണെന്നും വി.കെ.സിംഗ് കത്തില്‍ പറയുന്നുണ്ട്. ജനന തീയതി വിവാദത്തില്‍ കര്‍ശന നിലപാടെടുത്ത പ്രതിരോധമന്ത്രി എ.കെ.ആന്റണിയോടുള്ള നീരസമാണ് കത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ കത്തയച്ചതിന് പിന്നാലെയാണ് കരസേനയ്ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ തനിക്ക് കൈക്കൂലി വാഗ്ദാനം ലഭിച്ചിരുന്നവെന്ന വിവാദ അഭിമുഖം വി.കെ.സിംഗ് നല്‍കിയത്.