വൈഡൂര്യത്തില്‍ കൈലാഷും നക്ഷത്രയും

നവഗത സംവിധായകന് ശശീന്ദ്ര കെ.ശങ്കര്‍ ഒരുക്കുന്ന വൈഡ്യൂര്യത്തില് കൈലാഷും നക്ഷ്രതയും പ്രധാന വേഷങ്ങളിലെത്തുന്നു. അനുഗ്രഹ മൂവിസിന്റെ ബാനറില്‍ ബിസിനസുക്കാരനായ കോഴിക്കോട് സ്വദേശി വില്സന് നന്മണ്ട ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. നിര്‍മാല്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സുമിത്രയുടെ മകള്‍ നക്ഷത്ര വൈഡൂര്യത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്നത് നാവഗതനായ സതീഷ് നാരായണനാണ്.
വ്യത്യസ്തമായ പ്രണയകഥ പറയുന്ന ഈ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, വിജയരാഘവന്, സായ്കുമാര്, ബാബുരാജ്, സുരാജ്വെഞ്ഞാറമൂട്, റിസബാവ, ശ്രീരാമന്, സ്പടികം ജോര്‍ജ്, നാരായണന്‍കുട്ടി, ആഷിക്, സാജുകൊടിയന്, സാഗര്‍ ഷിയാസ്, പ്രിയ, കുളപ്പള്ളി ലീല, ചാലിപാല, പയ്യ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശ്സ്തനായ വില്ലന്‍ പൊന്മുടി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. കിഷോര്‍ കെ.ശങ്കറാണ് ക്യാമറ.