അഞ്ചാം മന്ത്രി പദം:യു.ഡി.എഫ്.യോഗം തീരുമാനമാകാതെ പിരിഞ്ഞു

single-img
28 March 2012

മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനമുൾപ്പെടെ യു ഡി എഫിനുള്ളിൽ പുകയുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനമൊന്നുമാകാതെ പിരിഞ്ഞു.അഞ്ചാം മന്ത്രി പദം ലീഗിനു നൽകുന്നത് സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് യോഗത്തിനു ശേഷം യു.ഡി.എഫ്.കൺവീനർ പി.പി.തങ്കച്ചൻ അറിയിച്ചു.

അനൂപ് ജേക്കബിന്റെ മന്ത്രി സ്ഥാനത്തെക്കുറിച്ച് തീരുമാനമെടുക്കാൻ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും തങ്കച്ചൻ പറഞ്ഞു.കൂടാതെ മന്ത്രി ബി.ഗണേഷ് കുമാറിനെതിരെ തിരിഞ്ഞ അദേഹത്തിന്റെ സ്വന്തം പാർട്ടിക്കാരെ ആശ്വസിപ്പിക്കാനുള്ള തീരുമാനവും യോഗം കൈക്കൊണ്ടിട്ടില്ല.അതിനെക്കുറിച്ചും വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നാണ് തങ്കപ്പൻ അറിയിച്ചു.

അഞ്ചാം മന്ത്രി പദത്തെ സംബന്ധിച്ച് ലീഗിന്റെ നയവും ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന ബാലകൃഷ്ണ പിള്ളയുടെ കടുംപിടുത്തവും അനൂപിന്റെ സത്യപ്രതിജ്ഞയിലെ അനിശ്ചിത്വവും തന്നെയായിരുന്നു യു.ഡി.എഫ് യോഗത്തിലേയ്ക്ക് എവരുടെയും ശ്രദ്ധ ക്ഷണിച്ചത്.എന്നാൽ അന്തിമ തീരുമാനങ്ങളൊന്നും ഉണ്ടാകാത്തതിനാൽ പ്രശ്നങ്ങളുടെ അവസാനത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.