അലിയുടെ അഞ്ചാം മന്ത്രിസ്ഥാനം; ധാരണയായതായി സൂചന

single-img
28 March 2012

മുസ്ലീംലീഗിലെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കുവാന്‍ യു ഡി എഫിൽ ധാരണയായതായി സൂചന. മഞ്ഞളാംകുഴി അലിക്ക് നഗരവികസനവും അനൂപ് ജേക്കബിന് ഗ്രാമവികസനം, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളും നല്‍കാനാണ് ധാരണയായിരിക്കുന്നതെന്ന് അറിയുന്നു.ഗ്രാമവികസന വകുപ്പ് കൈമാറുന്നതിനു പകരം മന്ത്രി കെ.സി. ജോസഫിന് ഭക്ഷ്യവകുപ്പ് ലഭിച്ചേക്കും. നേരത്തെ അനൂപ് ജേക്കബിന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് അദ്ദേഹം നിരസിക്കുകയായിരുന്നുവത്രേ. ഇന്ന് ഉച്ചതിരിഞ്ഞ് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകുമെന്നറിയുന്നു. അതിനിടെ കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം യോഗത്തിലുണ്ടാകുമെന്നും സൂചനയുണ്ട്.