തീകൊളുത്തിയ ടിബറ്റന്‍ യുവാവ് മരിച്ചു

single-img
28 March 2012

ബ്രിക്‌സ് ഉച്ചകോടിയില്‍  ചൈനീസ് പ്രസിഡന്റ്  ഹൂജിന്റാവോ എത്തുന്നതില്‍ പ്രതിഷേധിച്ച് ശരീരത്ത് പെട്രോള്‍  ഒഴിച്ച് തീ കൊളുത്തിയ  ടിബറ്റിന്‍  യുവാവ്  മരിച്ചു. തിങ്കളാഴ്ച ജന്തര്‍മന്ദിറില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ജംയംഗ് യെഷി (26) മരിച്ചത്. ശരീരത്ത്  80 ശതമാനം പൊള്ളലേറ്റ നിലയില്‍ ഡല്‍ഹിയിലെ  റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യെഷി.