സിറിയയില്‍ പോരാട്ടം രൂക്ഷം

single-img
28 March 2012

വടക്കന്‍ സിറിയയില്‍ വിമതരുടെ അധീനതയിലുള്ള സരാക്വബ് പട്ടണം പിടിക്കുന്നതിനു സൈന്യം നടത്തിയ പോരാട്ടത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടെന്നു പ്രതിപക്ഷപ്രവര്‍ത്തകര്‍ അറിയിച്ചു. നാലുദിവസത്തെ പോരാട്ടത്തിന് ഒടുവിലാണു പട്ടണം സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനു മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ മുന്നോട്ടുവച്ച പദ്ധതി കഴിഞ്ഞദിവസം പ്രസിഡന്റ് അസാദ് അംഗീകരിച്ചിരുന്നു. എന്നാല്‍ പിന്നീടും പോരാട്ടം തുടരുകയാണ്.