ഇന്ത്യയുടെ തീരക്കടലിലൂടെ വിദേശകപ്പലുകളുടെ യാത്രയ്ക്കു വിലക്ക്

single-img
28 March 2012

ഇന്ത്യന്‍ തീരത്തിനു സമീപത്തുകൂടിയുള്ള വിദേശ കപ്പലുകളുടെ ഗതാഗതത്തിനു വിലക്ക്. ചരക്ക്, യാത്രാ കപ്പലുകള്‍ക്കും നിരോധനം ബാധകമാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി.കെ. വാസന്‍, എ. സമ്പത്ത് എംപിയെ അറിയിച്ചതാണ് ഇക്കാര്യം. അന്തര്‍ദേശീയ കപ്പല്‍ റൂട്ടില്‍ കൂടിയല്ലാതെ തീരത്തുകൂടി കപ്പലുകള്‍ പോകാന്‍ അനുവദിക്കരുതെന്നു ഷിപ്പിംഗ് ഡയറക്റ്റര്‍ ജനറലിനു നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പല്‍ നാവികര്‍ വെടിവച്ചു കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.