ഡിസൈനര്‍ വസ്ത്രങ്ങളുടെ രാജകുമാരി

single-img
28 March 2012
പ്രഗല്ഭമായ ഒരു രാഷ്ട്രീയ കുടുംബത്തില്‍ ജനനം. രണ്ടു ദശാബ്ദങ്ങളായി കേരളക്കരയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളില്‍   ഡിസൈനര്‍ വസ്ത്രങ്ങളുടെ മായിക പ്രപഞ്ചം തീര്‍ക്കുന്ന ഡിസൈനര്‍. അതാണ് ഷീല ജെയിംസ്‌. പെയിന്റിംഗ് ഏറെ ഇഷ്ടപെടുന്ന ഷീലയുടെ മാന്ത്രിക വിരലുകള്‍ തൊടുമ്പോള്‍ വിരിയുന്നതാകട്ടെ മഴവില്ലിന്റെ അഴകുള്ള ഡിസൈന്കളും.  കേരളത്തിന്റെ ഫാഷന്‍ കാഴ്ചപ്പാടുകളെ അടിമുടി മാറ്റിയെടുത്ത ഷീല ജെയിംസ്ന്റെ ബോഡി ടൂണ്‍സ് സെറീന  തലസ്ഥാനത്ത്  നല്‍കിയത് പുതു ഡിസൈനര്‍ വസന്തം. കേരളത്തിലെ മികച്ച മന്ത്രിമാരില്‍ ഒരാളായ മണ്മറഞ്ഞ ബേബി ജോണിന്റെ പ്രിയ പുത്രി സ്നേഹിച്ചത് നിറങ്ങളെയും അതില്‍ വിരിയുന്ന ചിത്രങ്ങളെയും ആയിരുന്നു. സ്വര്‍ണ നിറത്തില്‍ സൂപ്പര്‍ നെറ്റ് അപ്ളിക്  വര്‍ക്ക്‌ ചെയ്ത കോട്ടന്‍  സാരിയുടുത് സദാ പുഞ്ചിരിക്കുന്ന  മുഖവുമായി ഷീല ജെയിംസ്‌ തന്റെ ആദ്യ പ്രണയമായ ഫാഷനെ കുറിച്ച് വിവരിക്കുന്നു ഈ വാര്‍ത്തയിലൂടെ.
വീട്ടമ്മയില്‍ നിന്നും ഡിസൈന്റിലെക്ക്
ചെന്നൈയില്‍ ഉണ്ടായിരുന്നപ്പോള്‍ നേരമ്പോക്ക് എന്ന നിലയിലാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയത്. ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരം കടയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ കൊടുത്തുകൊണ്ടാണ് തുടക്കം. ഇതിനു കിട്ടിയ മികച്ച പ്രതികരണം കൂടുതല്‍ കടകളില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ എത്തിക്കാന്‍  ചോദനമായി. നഗരത്ത് ഡിസൈനര്‍ വസ്ത്രങ്ങളുടെ അഭാവം മനസിലാക്കി  ആദ്യ സംരംഭം തലസ്ഥാനത് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 1988 ല്  ബോഡി ടൂണ്‍സ്  എന്ന പേരില്‍  ഡിസൈനര്‍ ചുരിദാര്കള്‍ക്ക് വേണ്ടി മാത്രം ഒരു എക്സ്ക്ലുസിവ് ഷോറൂം. ചുരിദാറുകള്‍ നഗരത്തില്‍ അത്രകണ്ട് പരിചിതമാകുന്നതിനു മുന്‍പ് തുടങ്ങിയ ബോഡി ടൂണ്‍സ്  നഗരത്തില്‍ വന്‍ വിജയമായിരുന്നു. പിന്നീടാണ് സെറീനയുടെ തുടക്കം.
ബിസ്സനസ്  രംഗത്തേക്ക്
അച്ഛനില്‍ നിന്നും ഏറ്റെടുത്തതാണ് ഈ ബിസ്സനസ് പാരമ്പര്യം.  ലിനന്‍ തുണികള്‍ക്കായി  ഒരു കോട്ടന്‍ സ്റ്റുഡിയോ അച്ഛന്‍ ആരംഭിച്ചിരുന്നു.  സീ ഫുഡ്‌ എക്സ് പോര്‍ട്ട്‌ ബിസ്സിനസ്സും അദ്ദേഹം നടത്തിയിരുന്നു.  ബിസ്സിനസ്സ്  രംഗത്ത് പ്രചോധനമായതും ആയതും അച്ഛന്‍ തന്നെ.
ഡിസൈന്‍ ചെയുമ്പോള്‍
പരമ്പരാഗതമായ ഡിസൈനുകള്‍ക്ക് ഊന്നല്‍ നല്‍കിയതാണ് സെറീനയിലെ ഓരോ ഡിസൈനര്‍ വസ്ത്രങ്ങളും.നെയ്ത്തുക്കാരില്‍ നിന്നും മറ്റു ഡിസൈനര്‍ മാരില്‍ നിന്നും നേരിട്ട്  കൊണ്ടുവരുന്ന ഡിസൈനുകള്‍ സെറീനയുടെ മാത്രം പ്രത്യേകതയാണ്.   ഉത്തര ഇന്ത്യയിലെ പ്രസിദ്ധമായ മുഗള്‍, മധുബാനി, പരമ്പരാഗതമായ  കാഞ്ചീപുരം, ബനാറസ്‌, ചന്ദേരി, സര്‍ദോസി, മിറര്‍,കാന്ത തുടങ്ങിയ എല്ലാ ഡിസൈനുകളുടെയും ഒരു വന്‍ ശേഖരം തന്നെ സെറീനയില്‍  ഉണ്ട്.  ഹാന്‍ഡ്‌ എംബ്രൊഡറിയും  ബ്ലോക്ക്‌ പ്രിന്റിങ്ങുമാണ്  സെറീനയുടെ ശക്തി. കേരളത്തിന്റെ തനതു വേഷമായ കസവ് സാരിയില്‍ സെറീന നടത്തിയ ബ്ലോക്ക്‌ പ്രിന്റിംഗ് പരീക്ഷണം വലിയ വിജയമായിരുന്നു.
ഫാഷന്‍ ട്രെന്‍ഡ്
ടസ്സര്‍ സില്‍ക്ക് ആണ് സാരിയിലെ പുതിയ ട്രെന്‍ഡ്. ബംഗാള്‍  സില്‍ക്ക്, സൂപ്പര്‍ നെറ്റ് ആപ്ലിക് വര്‍ക്ക്‌ സരികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്‌.  പരമ്പരാഗത  ബനാറസ്‌, കാഞ്ചീപുരം നെയ്ത്തുക്കാര് ഡിസൈനുകളില്‍  കൂടുതല്‍ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. പഴമയുടെ പ്രൌഡി നഷ്ടപെടാതെ പരമ്പരാഗത ഡിസൈനുകള്‍ ആധുനിക വനിതക്ക് ഇണങ്ങും വിധം മാറ്റി എടുക്കുകയാണ്  സെറീന.
ശാഖകള്‍
കൂടുതല്‍ ശാഖകളെ കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ല. നോക്കി നടത്താനുള്ള ബുദ്ധിമുട്ടാണ് പ്രധാന കാരണം. കൂടുതല്‍  ഡിസൈനുകളും ഫെസ്ടിവല്സും ഉള്‍പ്പെടുത്തി സെറീനയെ കൂടുതല്‍ വിപുലപെടുത്തി മുന്‍പോട്ടു കൊണ്ടുപോകാനാണ്‌ ഭാവി പരിപാടികള്‍.
കുടുംബം
ഭര്‍ത്താവ് ജെയിംസ്‌ ജോസഫ്‌ ബിസ്സിനസ്സില്‍ എന്റെ ഏറ്റവും വലിയ പിന്തുണ. മകള്‍ ശാലിനി എറണാകുളത്ത് സ്വന്തമായൊരു ഡിസൈനര്‍ കട നടത്തുന്നു. മകന്‍ തരുണ്‍ ദുബായില്‍ സ്ഥിര താമസമാണ്. ഇളയ മകള്‍ രേഷ്മി സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍ ആണ്.