എസ് ബി ടിയുടെ ‘ഫ്ലെക്സിമാക്സ്‘പദ്ധതിയുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു

single-img
28 March 2012

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഫ്ലെക്സിമാക്സ് കാലാവധി നിക്ഷേപ പദ്ധതിയ്ക്ക് ലഭിക്കുന്ന പലിശനിരക്ക് വർദ്ധിപ്പിച്ചു.മികച്ച പലിശനിരക്കുമായി അവതരിപ്പിക്കപ്പെട്ടിരുന്ന ഈ പദ്ധതിയിൽ ഒറ്റ നിക്ഷേപമായി 15 ലക്ഷം രൂപയോ അതിന് മീതെയോ ഉള്ള തുകയ്ക്ക് 15 മുതൽ 180 ദിവസം വരെ കാലാവധിയിൽ ഇനിമുതൽ 9.95 % ആയിരിക്കും വാർഷിക പലിശനിരക്ക്.വ്യക്തികൾ,കമ്പനികൾ,സ്ഥാപനങ്ങൾ,ട്രസ്റ്റുകൾ,സഹകരണ സംഘങ്ങൾ,അസോസിയേഷനുകൾ തുടങ്ങിയവർക്ക് ഏറെ പ്രയോജനപ്രദമായിട്ടാണ് പുതിയ പരിഷ്കാരം നടത്തിയിരിക്കുന്നത്.ഇതിൻപ്രകാരം 15 ദിവസം കഴിഞ്ഞ് കാലാവധിയ്ക്ക് മുൻപ് നിക്ഷേപം എപ്പോൾ പിൻവലിച്ചാലും പിഴ ഈടാക്കുകയില്ല.