വിരമിക്കലിനുശേഷവും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാം: കേന്ദ്രമന്ത്രി

single-img
28 March 2012

അഴിമതിക്കാരായ  ഉദ്യോഗസ്ഥര്‍ക്കെതിരേ വിരമിച്ച ശേഷവും നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍  എഴുതി നല്‍കിയ  മറുപടിയിലാണ്  കേന്ദ്രമന്ത്രി  വി.നാരായണസ്വാമി  ഇക്കാര്യം  വ്യക്തമാക്കിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നിലവിലുള്ള  പെന്‍ഷന്‍ നിയമമനുസരിച്ച്  തടഞ്ഞുവെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍  സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങള്‍ക്കും വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  വിരമിക്കലിനുശേഷം ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാനും    ഇതില്‍ നിന്ന്  സാമ്പത്തിക നഷ്ടം ഇടാക്കുന്നതിനും  വ്യവസ്ഥയുണ്ട്. അദ്ദേഹം പറഞ്ഞു.