കരസേന മേധാവിയുടേത് നിരാശയില്‍ നിന്നുത്ഭവിച്ച ഇച്ഛാഭംഗമെന്ന് വയലാര്‍ രവി

single-img
28 March 2012

ആയുധവിവരങ്ങളുള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് അത്തയച്ച കരസേന മേധാവി ജനറല്‍ വി.കെ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വയലാര്‍ രവി. ജനനതീയതി വിവാദത്തില്‍ പരാതി പിന്‍വലിക്കേണ്ടിവന്ന സാഹചര്യത്തില്‍ കരസേന മേധാവിയുടെ നിരാശയില്‍ നിന്നുത്ഭവിച്ച ഇച്ഛാഭംഗമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. പ്രതിരോധ മന്ത്രിക്കായിരുന്നു സേന മോധവി കത്ത് നല്‍കേണ്ടിയിരുന്നതെന്നും വയലാര്‍ രവി പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് തനിക്കറിയില്ല. കത്ത് താന്‍ കണ്ടിട്ടില്ല. അച്ചടക്കമുള്ള സേനയാണ് സൈന്യം കോടതിയില്‍ പോയിട്ടും തന്റെ വാദം പരാജപ്പെട്ടതായിരിക്കാം വി.കെ.സിംഗിന്റെ ഇച്ഛാഭംഗത്തിന് കാരണമെന്നും വയലാര്‍ രവി പറഞ്ഞു.