റാവണ്‍ രഹസ്യങ്ങള്‍ ഡിസ്‌ക്കവറിയില്‍

single-img
28 March 2012

മികച്ച സ്‌പെഷ്യല്‍ ഇഫക്ടസിനുള്ള ദേശീയ  അവാര്‍ഡ്   ലഭിച്ച  റാവണ്‍ എന്ന ചിത്രത്തിന്റെ  നിര്‍മാണ രഹസ്യങ്ങള്‍ 30ന്  രാത്രി എട്ട് മണിക്ക് ഡിസ്‌കവറി  ചാനലില്‍. ഇന്ത്യ, യു.കെ, യു.എസ്, എന്നിവിടങ്ങളില്‍ നിന്നുള്ള  അയ്യായിരത്തോളം പേരടങ്ങിയ സംഘമാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത്.  ഷാരൂഖാന്റെ  സ്വന്തം നിര്‍മാണ കമ്പനിയായ  റെഡ്ചില്ലിസ്  വി.എഫ്.എക്‌സിലെ  നാനൂറോളം പേരും ഇതിലുള്‍പ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 14 സ്റ്റുഡിയോകളിലായിട്ടായിരുന്നു   ചിത്രത്തിന്റെ നിര്‍മ്മാണം.ഇന്ത്യയില്‍ ഡോള്‍ബി 7.1 സറൗണ്ട് സൗണ്ടില്‍  നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് റാവണ്‍.