മിലാനും ബാഴ്‌സയും നേര്‍ക്കുനേര്‍

single-img
28 March 2012

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് എസി മിലാന്‍ – ബാഴ്‌സലോണ യും നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് എസി മിലാനും സ്പാനിഷ് ക്ലബ് ബാഴ്‌സലോണയും നേര്‍ക്കുനേര്‍. മിലാനിലാണ് മത്സരം എന്നത് നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്കു വെല്ലുവിളിയാണ്. എന്നാല്‍, സെന്റര്‍-ഹാഫ് താരം തിയാഗൊ സില്‍വയുടെ പരിക്ക് എസി മിലാന്റെ ശക്തി കുറയ്ക്കുമെന്നറിഞ്ഞാണ് പെപ് ഗ്വാഡിയോളയുടെ ടീം ഇന്നിറങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നു.