നിയന്ത്രണം വിട്ട ലോറി കട തകര്‍ത്തു

single-img
28 March 2012

കാറ്റാടിക്കഴ കയറ്റി വന്ന ലോറി  നിയന്ത്രണം വിട്ട്  മറിഞ്ഞു.  ആര്‍ക്കും പരിക്കില്ല. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ  കോവളം മുല്ലൂര്‍ പനവിളയിലാണ് സംഭവം.  തമിഴ്‌നാട്ടില്‍ നിന്ന്  വന്ന ലോറി  വളയ്ക്കുമ്പോള്‍   നിയന്ത്രണം വിട്ട്  റോഡിന് വശങ്ങളിലുള്ള  കെടിമരങ്ങളെല്ലാം ഇടിച്ചു തകര്‍ത്ത് എതിരെയുള്ള  ഷിജുലാലിന്റെ  കടയ്ക്ക്  മുന്നില്‍  മറിയുകയായിരുന്നു.