ലോഡ്‌ഷെഡിംഗ് തിങ്കള്‍ മുതല്‍

single-img
28 March 2012

രൂക്ഷമായ വൈദ്യുതക്ഷാമം പരിഹരിക്കുന്നതിന്റെ മൂന്നോടിയായി സംസ്ഥാനത്തു രാത്രിയും പകലും അര മണിക്കൂര്‍ വീതം ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായി. തിങ്കളാഴ്ച മുതല്‍ വൈദ്യുതി നിയന്ത്രണം നിലവില്‍വരും. പവര്‍കട്ട് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈദ്യുതിബോര്‍ഡ് യോഗം ഇന്നു നടക്കും.

കേന്ദ്രം കൂടുതല്‍ സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വൈദ്യുതിമന്ത്രിയെയും വൈദ്യുതി ബോര്‍ഡിനെയും ചുമതലപ്പെടുത്തി. വൈദ്യുതിയുടെ ഇപ്പോഴത്തെ നില ആശങ്കാജനകമാണ്. കൂടുതല്‍ വൈദ്യുതി കേന്ദ്രപൂളില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തെക്കാള്‍ കൂടിയ വൈദ്യുതി പ്രതിസന്ധി മറ്റു സംസ്ഥാനങ്ങള്‍ നേരിടുന്നുണെ്ടന്നാ ണു കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പകല്‍ സമയങ്ങളിലും ലോഡ് ഷെഡിംഗ് വേണ്ടിവരുന്ന തരത്തില്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണു സംസ്ഥാനത്തു നിലവിലുള്ളതെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.