മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

single-img
28 March 2012

കേരളം കാത്തിരുന്ന പോലെ തന്നെ മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപ് ജേക്കബും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അഞ്ചാം മന്ത്രിയെന്ന ആവശ്യം ലീഗ് യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചതായും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ്-ഹൈക്കമാന്‍ഡ് ചര്‍ച്ചയെന്ന സാങ്കേതികത്വം മാത്രമേ ബാക്കിയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തില്‍ ഒരു സംശയവും വേണ്‌ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.