കൂടല്‍മാണക്യം ക്ഷേത്രത്തില്‍ ആന പാപ്പാനെ കൊലപ്പെടുത്തി

single-img
28 March 2012

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനയിടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള മേഘാര്‍ജുനന്‍ എന്ന ആനയാണ് ഒന്നാംപാപ്പാന്‍ പാലക്കാട് മലമ്പുഴ ധോണി സ്വദേശി പൂക്കോട്ടു വീട്ടില്‍ നാരായണന്റെ മകന്‍ ദേവദാസിനെ(36) കുത്തിക്കൊന്നത്. ഇന്നലെ വൈകുന്നേരം നാലോടെയാണു സംഭവം. ക്ഷേത്രത്തിനടുത്തു പടിഞ്ഞാറെ നടപ്പുരയില്‍ ദിവസങ്ങളായി തളച്ചിരുന്ന ആനയെ, ദേവസ്വത്തിന്റെ സ്‌കൂള്‍ പറമ്പിലേക്കു മാറ്റി തളയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ തീര്‍ഥക്കുളത്തിന്റെ വടക്കേ മതിലില്‍ ചേര്‍ത്തുവച്ചു ദേവദാസിനെ കുത്തുകയായിരുന്നു. ദേവദാസിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവദാസിന്റെ വിവാഹം ഒരാഴ്ചയ്ക്കുശേഷം നടക്കാനിരിക്കുകയായിരുന്നു.