കെ.ജയകുമാര്‍ പുതിയ ചീഫ് സെക്രട്ടറി

28 March 2012
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള ചീഫ് സെക്രട്ടറി പി.പ്രഭാകരന് ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.ജയകുമാര്‍ ഇപ്പോള്‍ മലയാളം, വെറ്ററിനറി സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ അരഡസനിലേറെ മുഴുവന്‍ സമയ തസ്തികകളുടെ ചുമതല വഹിച്ചുവരികയാണ്. സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയില്ലെങ്കില്‍ ഒക്ടോബറില്‍ അദ്ദേഹം വിരമിക്കും.