ഇന്ത്യക്കാർ ഒരു ദിവസം ശരാശരി എട്ടു മണിക്കൂർ ഇന്റർനെറ്റ് ഉപയോഗിക്കുന്നതായി പഠന റിപ്പോർട്ട്

single-img
28 March 2012

ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾ ഒരു ദിവസം ശരാശരി എട്ടു മണിക്കൂർ ഓൺലൈൻ ലോകത്ത് സമയം ചെലവഴിക്കുന്നതായി പഠന റിപ്പോർട്ട്.ആഴ്ചയിൽ ഇതു 58 മണീക്കൂർ ആണ്.ഒരാൾ ഉണർന്നിരിക്കുന്നതിന്റെ പകുതിയിൽ അധികം സമയം ആണിത്.കൂടാതെ ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുന്ന ആദ്യ മൂന്നു മണിക്കൂറിനുള്ളിൽ തന്നെ തങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകുമെന്നും പഠനത്തിൽ പങ്കെടുത്തവർ വെളിപ്പെടുത്തി.ആന്റി വൈറസ് നിർമ്മാതാക്കളായ നോർട്ടൻ ആണ് സർവേ നടത്തിയത്.

ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ 12.9 മണിക്കൂറുകൾ സാധാരണ ബ്രൌസിങ് നടത്തുമ്പോൾ 9.7 മണിക്കൂറുകൾ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിലാണ് ചെലവഴിക്കപ്പെടുന്നത്.6.1 മണിക്കൂറുകൾ ഇ മെയിൽ സന്ദേശങ്ങൾക്കായും മാറ്റി വെക്കുന്നു.കൂടാതെ സർവേയിൽ പങ്കെടുത്ത 83 ശതമാനം പേരും ഇരുപത്തിനാല് മണിക്കൂറിലധികം ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും പറഞ്ഞു.