ചൈനീസ് പ്രസിഡന്റ് താമസിച്ച ഹോട്ടലിനു സമീപം ആക്രമണ ശ്രമം

single-img
28 March 2012

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഹു ജിന്‍ടാവോയുടെ താമസസ്ഥലമായ ഒബ്‌റോയ് ഹോട്ടലിനു സമീപം അക്രമം നടത്താനൊരുങ്ങിയ 11 ടിബറ്റുകാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് ഹോട്ടലിനു സുരക്ഷ ശക്തമാക്കി. 15 കമ്പനി പോലീസിനെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഹു ജിന്‍ടാവോയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറിലും മജ്‌നുകാ ടില, ടിബറ്റന്‍ കോളനി എന്നിവിടങ്ങളിലും പ്രതിഷേധമാര്‍ച്ച് നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.