ഹ്യൂഗോ ഷാവേസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചെന്നു റിപ്പോര്‍ട്ട്

single-img
28 March 2012

വെനിസ്വേലയുടെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ഹ്യൂഗോ ഷാവേസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചെന്നുറിപ്പോര്‍ട്ട്. വെനിസ്വേലയിലെ പ്രതിപക്ഷ മാധ്യമ പ്രവര്‍ത്തകനായ നെല്‍സന്‍ ബൊകാറന്‍ഡയാണ് തന്റെ ബ്ലോഗില്‍ ഇക്കാര്യം അറിയിച്ചത്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, സഹോദരന്‍ ഫിഡല്‍ കാസ്‌ട്രോ എന്നിവരോടൊപ്പമാണ് ഷാവേസ് അഞ്ചുമിനിറ്റു നേരം മാര്‍പാപ്പയെ കണ്ടതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വത്തിക്കാന്‍ വക്താവ് ഇതു നിഷേധിച്ചു.