ഇ-മെയില്‍ ചോര്‍ത്തലിന് പിന്നില്‍ തീവ്രവാദ ബന്ധമുണെ്ടന്ന് ക്രൈംബ്രാഞ്ച്

single-img
28 March 2012

ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണെ്ടന്ന് ക്രൈംബ്രാഞ്ച്. കേസില്‍ ഒന്നാം പ്രതിയായ ബിജു സലീമിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇക്കാര്യമറിയിച്ചത്. ബിജു സലീമിന്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് കോടതിയില്‍ എതിര്‍ത്തു. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്‌ടെന്നും കേസില്‍ ആറു പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്‌ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ചിന്റെ വാദം കേട്ട കോടതി ബിജു സലീമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവച്ചു.