അഞ്ചാം മന്ത്രി പ്രശ്‌നം കെപിസിസി ചര്‍ച്ച ചെയ്യും

single-img
28 March 2012

അഞ്ചാം മന്ത്രിക്കേസില്‍ മുസ്‌ലീം ലീഗിന്റെ ആവശ്യം അടുത്ത മാസം 3ന് ചേരുന്ന കെപിസിസി യോഗം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനുശേഷം ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. അഞ്ചാം മന്ത്രിയെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ബാലകൃഷ്ണപിള്ള ഉന്നയിച്ച പ്രശ്‌നങ്ങള്‍ യുഡിഎഫ് കണ്‍വീനറും മുഖ്യമന്ത്രിയും ചേര്‍ന്ന് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്‌ടെന്നും അത് ചര്‍ച്ചയിലൂടെ എത്രയും വേഗം രമ്യമായി പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.