ബാഴ്സയ്ക്ക് മിലാൻ വക സമനിലക്കുരുക്ക്

single-img
28 March 2012

ലോകം ഉറ്റു നോക്കിയ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെ ഇറ്റാലിയൻ വമ്പന്മാരായ എ സി മിലാൻ ഗോൾരഹിത സമനിലയിൽ കുരുക്കി.ഇറ്റലിയിലെ സാൻ സിറൊയിൽ നടന്ന മത്സരത്തിൽ ഒരു എവേ ഗോളിന്റെ പിന്തുണ പോലും കിട്ടാതിരുന്നത് സ്പാനിഷ് ചാമ്പ്യന്മാർക്ക് തിരിച്ചടിയായി.ലയണൽ മെസ്സിയെ പ്പോലെയുള്ള ഗോൾ മെഷീനുകൾ അടക്കി വാഴുന്ന ബാഴ്സ നിരയെ ഗോലിൽ നിന്നു അകറ്റി നിർത്താൻ കഴിഞ്ഞത് അടുത്ത ചൊവ്വാഴ്ച നടക്കാൻ പോകുന്ന രണ്ടാം പാദ മത്സരത്തിൽ മിലാൻ ടീമിന് ഊർജം പകരും.ഇരു ടീമുകളും തങ്ങളുടേതായ അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.ബാഴ്സയുടെ തട്ടകമായ നൌകാമ്പിൽ നടക്കുന്ന രണ്ടാം പാദ മത്സരം ഇരു ടീമുകൾക്കും ഇതോടെ നിർണ്ണായകമായി.

മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ സ്പാനിഷ് ടീം റയൽ മഡ്രിഡ് , സൈപ്രസിൽ നിന്നുള്ള അപ്പോയൽ നിക്കോഷ്യയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി സെമി ബർത്ത് ഏറെക്കുറെ ഉറപ്പിച്ചു.കൂടാതെ ബെൻഫിക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോൽ‌പ്പിച്ച് ഇംഗ്ലീഷ് ടീം ചെൽസിയും സെമി സധ്യത നില നിർത്തിയിട്ടുണ്ട്.