സൈനിക കോഴ: മാര്‍ച്ച് 30ന് ശേഷം സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിക്കും

single-img
28 March 2012

നിലവാരം കുറഞ്ഞ വാഹനങ്ങള്‍ സൈന്യത്തിലേക്ക് വാങ്ങുന്നതിന് കരസേന മേധാവി ജനറല്‍ വി.കെ സിംഗിന് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന കേസില്‍ സിബിഐ മാര്‍ച്ച് 30നു ശേഷം എഫ്‌ഐആര്‍ സമര്‍പ്പിക്കും. തന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 30ന് ശേഷം നല്‍കാമെന്നാണ് വി.കെ സിംഗ് അന്വേഷണ സംഘത്തെ അറിയിച്ചത്. പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതോടെ സിബിഐ സംഘം തിങ്കളാഴ്ച വി.കെ സിംഗിനെ സമീപിച്ചുവെങ്കിലും വിദേശപര്യടനത്തിനു ശേഷം മടങ്ങിയെത്തിയിട്ട് വിശദാംശം നല്‍കാമെന്ന നിലപാടിലായിരുന്നു സിംഗ്.