ആസ്ട്രേലിയയിൽ ആപ്പിൾ ഐ പാഡ് 3 വാങ്ങിയവർക്ക് തുക തിരികെ നൽകുന്നു

single-img
28 March 2012

ആപ്പിൾ കോർപ്പറേഷൻ തങ്ങളുടെ ആസ്ട്രേലിയൻ ഉപഭോക്താക്കൾ ഐ പാഡ് 3 ന് നൽകിയ തുക തിരികെ നൽകുന്നു.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി എന്ന പേരിൽ ആസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ അവർക്കെതിരെ നടപടിയെടുത്തതിനെ തുടർന്നാണിത്.ചില സാങ്കേതിക പ്രശ്നങ്ങളെ ത്തുടർന്ന് ഐ പാഡ് 3 ന്റെ പ്രത്യേകതയായി കമ്പനി ഉയർത്തിക്കാട്ടിയ 4ജി ടെകനോളജി ആസ്ട്രേലിയയിൽ നിലവിൽ ലഭ്യമാകുകയില്ല.എന്നാൽ രാജ്യത്ത് നിലനിൽക്കുന്ന 4ജി,വൈഫൈ സാങ്കേതിക വിദ്യയിൽ ഇവ ലഭ്യമാകുമെന്ന് പരസ്യം നൽകിയ ആപ്പിളിന്റെ നടപടിയാണ് ഇപ്പോൾ അവർക്ക് തന്നെ പ്രശ്നമായിരിക്കുന്നത്.ആസ്ട്രേലിയയിൽ ടെൽസ്ട്ര കോർപ്പറേഷൻ ലഭ്യമാക്കുന്ന 4ജി സംവിധാനം പുതിയ ഐ പാഡിൽ ഉള്ള 4ജിയിൽ നിന്നും വ്യത്യസ്ത ഫ്രീക്വൻസിയിൽ ഉള്ളതാണ്.ഐവൽ ഒപ്റ്റസ് എന്ന സിംഗപ്പൂർ കമ്പനി ഏപ്രിലിൽ 4ജി യുമായി ആസ്ട്രേലിയയിൽ എത്തുന്നുണ്ടെങ്കിലും അതും ഐ പാഡ് 3 ന്റെ ടെക്നോളജിയുമായി യോജിക്കുന്നതല്ല.ഇതിനെ തുടർന്നാണ് തുക തിരികെ നൽകുന്ന തീയതി അറിയിച്ച് കൊണ്ട് ആപ്പിൾ ആസ്ട്രേലിയൻ ഉപഭോക്താക്കൾക്ക് ഇ മെയിലുകൾ അയക്കുന്നത്.