സൈനിക മേധാവിയുടെ കത്തിനെപ്പറ്റി അറിയാമായിരുന്നുവെന്ന് ആന്റണി

single-img
28 March 2012

കരസേനയില്‍ ആയുധക്ഷാമമുണ്‌ടെന്ന് കാണിച്ച് കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചതിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും ആന്റണി രാജ്യസഭയില്‍ പറഞ്ഞു.

പ്രതിരോധ മന്ത്രിയെ മറികടന്ന് കരസേനാ മേധാവി പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു. അതേസമയം, കരസേനാ മേധാവിയുടെ വെളിപ്പെടുത്തുകലുകളുടെയും പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെയും പശ്ചാത്തലത്തില്‍ ആന്റണിയും ആഭ്യന്തരമന്ത്രി പി.ചിദംബരവും പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു.