അഖിലേഷ് യാദവ് സ്വന്തം സ്വത്ത് വിവരം പരസ്യപ്പെടുത്തി

single-img
28 March 2012

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുലായംസിംഗ് യാദവിന്റെ പുത്രനുമായ അഖിലേഷ് യാദവ് സ്വത്തുവിവരം പരസ്യപ്പെടുത്തി. യുപി സര്‍ക്കാരിന്റെ വെബ്‌സൈറ്റിലാണ് അഖിലേഷ് സ്വത്തുവിവരം പരസ്യപ്പെടുത്തിയത്. ലക്‌നോവിലും ഇട്ടാവയിലുമായി മൂന്ന് റസിഡന്‍ഷ്യല്‍ പ്ലോട്ടുകളാണ് അഖിലേഷിനുള്ളത്. ഇതിനു പുറമെ 98 ലക്ഷം രൂപ വിലമതിക്കുന്ന കൃഷി ഭൂമിയുമുണ്ട്. ഒരു കോടിയുടെ നിക്ഷേപവും പണമായി 1.18 കോടി രൂപയും 20 ലക്ഷം രൂപയുടെ പജീറോ കാറും അഖിലേഷിനുണ്ട്. 1.3 കോടി രൂപയുടെ വായ്പാ ബാധ്യതയാണ് അഖിലേഷിനുള്ളത്.